................
ഒരു അസത്യത്തിന്റെ കാതല്‍ അത് പറയാന്‍ ഉപയോഗിക്കുന്ന ഒരുകൂട്ടം
വാക്കുകളില്‍ ആകണമെന്നില്ല .ചിലപ്പോള്‍ അത് കേവലം ഒരു മൌനമാകാം ,അല്ലെങ്കില്‍
ഒരുകൂട്ടം ജടിലപദങ്ങളാകാം അതുമല്ലെങ്കില്‍ പ്രഥമദൃഷ്ട്യാ അത് സത്യദര്‍ശനമെന്ന് തോന്നിപ്പിക്കുംവിധം തെറ്റായി പ്രദര്‍ശിപ്പിക്കുന്ന അര്‍ത്ഥവ്യാപ്തിയിലാകാം എന്തായാലും
നേരായി പറയുന്ന ഒരു അസത്യതെക്കാള്‍ പലമടങ്ങ് നീചവും അധമവുമാണ് മേല്‍ സൂചിപ്പിച്ചവിധത്തിലുള്ള വളച്ചുകെട്ടിയ നുണകള്‍
ഏറക്കുറെ ഈ അര്‍ഥം വരുന്ന നുണയെക്കുരിച്ചുള്ള ജോണ്‍ റസ്കിന്റെ
നിര്‍വചനം മഹാത്മജി തന്റെ വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തിന്റെ ചുവരില്‍
തനിക്കു എപ്പോഴും കാണത്തക്കവിധം എഴുതി തൂക്കിയിരുന്നതായി പറയപ്പെടുന്നു .
ആ ചുവരെഴുത്തിനു ഇപ്പോള്‍ പ്രസക്തി കൈവരുന്നത് ഭരണകൂടങ്ങള്‍
രാജ്യാഭിവൃത്തിക്ക് എന്നപേരില്‍ നിര്‍മ്മിക്കുന്ന 'ടാഗ് ലൈനുകളും ' ഭരണകര്‍ ത്താക്കള്‍ക്ക് രാജ്യം നല്‍കുന്ന അപരനാമങ്ങളും ആ നിര്‍വചനത്തെ വീണ്ടും നിനവില്‍
വരുത്തുന്നു എന്നതുകൊണ്ടാണ് . 'ഗരീബി ഹടാവോ ' അടിയന്തിരാവസ്ഥക്കാലത്തെ 'നാവടക്കൂ
പണിയെടുക്കൂ ' സമീപകാലത്തെ 'എല്‍.ഡി. എഫ് വരും എല്ലാം ശരുയാകും ' എന്നീ
പദനിര്‍മ്മിതികളുടെ അന്തസാരശൂന്യത ബോധ്യപ്പെടുത്താന്‍ വിശകലനങ്ങള്‍ ആവശ്യമില്ല
ഇതുപോലെതന്നെ രാഷ്ട്ര പിതാവ് , രാഷ്ട്ര ശില്പി , ഉരുക്ക് മനുഷ്യന്‍
തുടങ്ങിയ പ്രയോഗങ്ങള്‍ ചരിത്ര പശ്ചാത്തലത്തില്‍ നമുക്ക് അഭിമാനം തരുന്നവതന്നേയു മാണ്
എന്നാല്‍ 'അവരെന്നെ മഹാത്മാ എന്നുവിളി ക്കുന്നു എന്നാല്‍ എന്റെ വാക്കുകള്‍ക്കു
തുപ്പുകാരന്റെ വാക്കുകളുടെ വിലപോലും തരുന്നില്ലെന്ന് മഹാത്മജി ഖേദിക്കുകയുണ്ടായി .
കഴിഞ്ഞ വാരം അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് നമ്മുടെ പ്രധാനമന്ത്രിയെ വാക്കുകളുടെ ബഹുനില അമിട്ടുകള്‍ക്ക് തീ കൊളുത്തിക്കൊണ്ട് പുകഴ്തുകയുണ്ടായി. . അതിന്റെ കലാശത്തില്‍ മോദിജി ഇന്ത്യയുടെ രാഷ്ട്രപിതാവാണന്നും ബാക്കി പിന്നെയാകാമെന്നും
എന്നമട്ടിലാണ് പറഞ്ഞു ട്രമ്പച്ചന്‍ നിര്‍ത്തിയത്.
ഇതിനെ പരാമര്‍ശിച്ചു ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ഗാന്ധി ആര്‍ക്കും ആരെയും എങ്ങിനെ വേണമെങ്കിലും കാണാനും ഗാന്ധിയെ വിസ്മരിച്ചു ഗോട്സയെ ആരാധിക്കാനും പോലും സ്വാതന്ത്രമുടെന്നു പറഞ്ഞു. ഒപ്പം ഇന്ന് രാജ്യം മഹാത്മജിയുടെ നൂറ്റി അന്‍പതാം
ജന്മവാര്‍ഷികം ആഘോഷിക്കുന്നത് വെറും പ്രതീകാത്മികം മാത്രമാണെന്നും ഖേദിച്ചു
. രാഷ്ട്ര പിതാവ്, . ജന്മവാര്‍ഷികം, തുടങ്ങിയ പദപ്രയോഗങ്ങളില്‍ കടന്നു കൂടുന്ന അസത്യങ്ങളെ ചൂണ്ടിക്കാട്ടുവാന്‍ കൈചൂണ്ടിയായി മഹാത്മജി ചുവരില്‍ തൂക്കിയ വരികള്‍ ഇന്നും വര്‍ത്തിക്കുന്നു .
ഗാന്ധിജി 'ഹരിജന്‍' എന്ന വാക്ക് ഇന്ത്യയിലെ അയിത്തജാതിക്കാരെ പരാമര്‍ശിക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ ആ വാക്കിനെമാത്രമല്ല ഹരിജനങ്ങളെ തന്നെ തന്റെ സ്വന്തം ആശ്രമത്തില്‍
പാര്‍പ്പിച്ചു ,അതില്‍ അതൃപ്തി പ്രകടിപ്പിച്ച സ്വന്തം സഹോദരിയെ പോലും പുറത്താക്കി ,വധൂവരന്മാരില്‍ ഒരാളെങ്കിലും ഹരിജനങ്ങളില്‍ പെട്ടവരുന്ടെങ്കില്‍ മാത്രം
തന്റെ ആശ്രമം വിവാഹങ്ങള്‍ക്ക് അനുവദിച്ചു. അങ്ങിനെ സത്യം പറയാനുല്ലതല്ല പ്രവൃത്തിച്ചു കാട്ടാനുള്ളതാണെന്ന് ബോധ്യപ്പെടുത്തി
ഇത്തരുണത്തില്‍ നോട്ടു നിരോധനം എന്ന പേരില്‍ പ്രചരിച്ച സത്യമെന്നു തോന്നുന്ന അസത്യത്തെ ഒരു ബി.ജെ.പി. എം. എല്‍. എ . തന്നെയാണ് എടുത്തു
പുറത്തിട്ടത്. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ ഭാവനിസിംഗ് രാജാവത്താണ് വീഡിയോയില്‍ വന്നു പറഞ്ഞത് നോട്ടു നിരോധനതെക്കുറിച്ചു അദാനി, അംബാനി
തുടങ്ങിയ അതിസമ്പന്നര്‍ക്ക് നേരത്തെ വിവരം കിട്ടിയിരുന്നെന്നും അവര്‍ കള്ളപ്പണം വേണ്ടപോലെ വെളുപ്പിചിരുന്നെന്നും . എങ്കില്‍ സേവാഗ്രാം ആശ്രമത്തിന്റെ ചുവരില്‍ ഗാന്ധിജി തൂക്കിയ ആ നുണയുടെ യഥാര്‍ത്ഥത്തില്‍ പി.എം.ഒ യില്‍ തൂക്കേണ്ടത്
അതോ ട്രാമ്പ് പറഞ്ഞെന്നു പറഞ്ഞ 'രാഷ്ട്രപിതാവെ'ന്ന ബോര്‍ഡോ?

No comments:
Post a Comment