Thursday, October 17, 2019


             ഒടുക്കം  മാധ്യമം വാരിക

ഹിന്ദി കെ പീച്ചേ ക്യാഹെ ?

               .....................
         ശ്രീ .എം. ടി. വാസുദേവന്‍‌ നായരുടെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നവര്‍  സമ്മ
തിക്കാന്‍ ഇടയുള്ള ഒരു കാര്യമുണ്ട് . സദസ് എത്ര  ചെറുതാകട്ടെ വലുതാകട്ടെ . വിഷയം
ലഘുവാകട്ടെ ഗൌരവമുള്ളതാകട്ടെ  ആ വിഷയത്തോട് ബന്ധപ്പെട്ട് എന്തെങ്കിലും ഒരു അറിവ്, അല്ലെങ്കില്‍ അതിനു നേരെ വ്യത്യസ്തമായ ഒരു വീക്ഷണം അദ്ദേഹത്തിന്റെ  പ്രസംഗതിലുണ്ടാവും.അത് അത്ര  എടുത്തു പറയാനുണ്ടോ ? ഉണ്ട് . പ്രഗല്‍ഭരായ പല
പ്രാസംഗികരും ഘഡാഘടിക പ്രസംഗങ്ങള്‍ നടത്തും  സമകാലിക പ്രശ്നങ്ങള്‍ ഒക്കെയും സ്പര്‍ശിച്ചും  പരിഹാരങ്ങള്‍ നിര്‍ദേശിച്ചും തിന്മകളെ സകലതിനെയും 
പരിഹസിച്ചുമൊക്കെ കത്തിക്കയറും  പക്ഷെ പ്രസംഗ വിഷയത്തിലേക്ക് കാര്യമായ സംഭാവനകള്‍ ഒന്നുമുണ്ടാകില്ല . മറ്റുചിലര്‍ അവര്‍ക്ക് വ്യക്തിപരമായി പറയാനുള്ള മറുപടിയും നിലപാടുകളും അവിടെ പ്രഖ്യാപിക്കും , കാറുകൂലിയും പ്രസംഗ ഫീസുമൊക്കെ വാങ്ങും  പ്രസംഗ വിഷയം മാത്രം കന്യകാത്വം നഷ്ടപ്പെടാതെ  വേദിയില്‍
ശേഷിക്കും . ഇവിടെ ചോദ്യം വരാം . അറിവ് പകരാന്‍ കഴിവുള്ളവര്‍ മാത്രം പ്രസംഗിക്കാന്‍ പോയാല്‍ മതിയോ ?പോര , അങ്ങിനെ പോകാന്‍ നിര്‍ബന്ധിതരായവരാണ്
മന്ത്രിമാര്‍ . ദിവസവും നിരവധി   വേദികളില്‍  പ്രസംഗിച്ചേ  മതിയാകൂ . വിവരമുള്ളവര്‍ഇരിക്കുന്ന വേദികളില്‍ വിവരമില്ലാത്ത വിഷയങ്ങളെ അധികരിച്ച്
 വിവരമുണ്ടെന്നു നടിച്ച് സംസാരിക്കുന്നത് അഗ്നി പരീക്ഷയാണ്. അവിടെ അവര്‍ ഒന്ന്  ചെയ്യും . വിഷയത്തെ ചുമ്മാതങ്ങു പുകഴുത്തും 
      കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്‌  കേന്ദ്രമന്ത്രി  അമിത് ഷാ നടത്തിയതുപോലെ!
ഹിന്ദി ദിനാചരണത്തിന് വന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയോ ? അദ്ദേഹം ഹിന്ദിയെ മുക്തകണ്ധം  പുകഴ്ത്തി . ഹിന്ദി രാഷ്ട്ര ഭാഷയാക്കാത്തതുമൂലമാണ്  പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്നതെന്ന് മാത്രമേ പറയാനുള്ളൂ .ബാക്കി രാജ്യത്തിന്റെപ്ര്ശ്നങ്ങല്‍ക്കൊക്കെ കാരണം  ഹിന്ദിയില്ലയ്മ്മ
ആണെന്ന് തോന്നും.   പ്രസംഗം  ശ്രവിച്ചിരുന്നെങ്കില്‍അതോടെ പ്രതിപക്ഷം  അതില്‍ രാഷ്ട്രീയം ദര്‍ശിച്ചു . പ്രതിഷേധിച്ചു . നല്ലൊരു ഭാഷയായ ഹിന്ദി കുറെ തെറി കേട്ടു ..
       ഭാഷാ പഠനത്തെ സ്പര്‍ശിക്കുമ്പോള്‍ സാക്ഷരത കടന്നു വരുന്നത് സ്വാഭാവികം.
സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒട്ടു മുക്കാലും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് .എന്ന് കരുതി ഏറ്റവും കൂടുതല്‍ നിരക്ഷരര്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നുപറഞ്ഞു ഹിന്ദിക്കാരെ പ്രകൊപിപ്പിക്കെണ്ടതില്ല  .
        മന്‍മോഹന്‍ സിംഗിന്റെകാലത്ത് . വന്ന ഒരു വിദേശ ഭരണാധികാരി. പരസ്യമായി  അത്ഭുതം കൂറുകയുണ്ടായി  ''ഇത്രയേറെ ഭാഷകള്‍ സംസാരിക്കുന്ന
 സംസ്കാരങ്ങള്‍ പുലര്‍ത്തുന്ന ,ഇത്രയേറെ പാര്‍ടികളെ ഒന്നിച്ചു നിങ്ങള്‍ എങ്ങിനെ ഭരണം സുഗമായി  കൊണ്ട് പോകുന്നു എന്റെ രാജ്യത്തു ഒരേ മതം
 ഒരേ ഭാഷ ഒരേ ഭക്ഷണരീതി , എന്നിട്ട് ഞങ്ങളെക്കൊണ്ട് പറ്റുന്നില്ല '' 
   അതെ , ഒരേ ഭാഷയും ജാതിയുമുള്ള നമ്മുടെ അയല്‍ രാജ്യങ്ങളിലോക്കെയും ജനാധിപത്യം കറിവേപ്പ് ഉണങ്ങുന്നതുപോലെ ഉണങ്ങിയിട്ടും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കുന്നത് നമ്മുടെ ബഹുസ്വരതയുടെ മെച്ചമാണ് .ഒരു പ്രാദേശികവികാരവും ഒരു പരിധിക്കപ്പുറം പിടിവിട്ടു പോയിട്ടില്ല ഇതുവരെയുമെന്ന് . രാജ്യാതിര്‍ത്തി മാറ്റി വരക്കുകയെന്ന അജണ്ട ഇല്ലാതവരൊക്കെ സമ്മതിമത്   ഇന്ത്യയുടെ ഫെഡരല്‍സംവിധാനമാണ് ഇന്ത്യയുടെ ബലം.
     അതുകൊണ്ട് സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ലാലും ശ്രീനിവാസനും പറയുമ്പോലെ നമുക്കും പറയാം ' ഓ , ഹിന്ദി പ്രശ്നമല്ല ..അല്ല  പ്രശ്നമാണ് ...അതെ പ്രശ്നമാണ് '

No comments:

Post a Comment